കാഞ്ഞങ്ങാട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കാസർകോട് ജില്ലയിൽ നിന്ന് ഹജ്ജിന് പോകുന്ന തീർത്ഥാടകർക്ക് വിപുലമായ ഹെൽപ്പ് ഡെസ്ക് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം പി.പി മുഹമ്മദ് റാഫി അറിയിച്ചു. ഹജ്ജ് തീർത്ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ട കാഞ്ഞങ്ങാട് മേഖലയിലെ ഹാജിമാർക്കുള്ള മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു റാഫി. ഷംസുദ്ദീൻ അരിഞ്ചിറ അദ്ധ്യക്ഷനായി. ഒ.പി അബ്ദുള്ള സഖാഫി, മൊയ്തീൻ കുഞ്ഞി, ഹംസ, എ. ഹമീദ് ഹാജി, കുണിയ ഉമ്പായി ഹാജി, ബി. കാസിം ഹാജി, പാലാട്ട് ഇബ്രാഹിം, ആഷിക് കുശാൽനഗർ എന്നിവർ പ്രസംഗിച്ചു. എൻ.പി. സൈനുദ്ദീൻ, ഫാരിസ് മാസ്റ്റർ, അബൂബക്കർ സിദ്ദീഖ്, സഫിയ കുണിയ, സുബൈദ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 150 ലക്ഷം ഹാജിമാർക്ക് ലാബ് പരിശോധനകൾ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |