കാഞ്ഞങ്ങാട്: ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ കാസർകോട് ജില്ലാ കമ്മിറ്റി യുവ അഭിഭാഷകർക്കായി ക്രിമിനൽ ട്രയൽ, സാമൂഹ്യ മാദ്ധ്യമങ്ങളെ നിയന്ത്രിക്കുവാനുള്ള സുപ്രീംകോടതി നിർദ്ദേശങ്ങളും പുതിയ ഐ.ടി ചട്ടങ്ങളും സൈബർ കുറ്റകൃത്യങ്ങളെ തടയാൻ പര്യാപ്തമാണോ? തുടങ്ങിയ വിഷയങ്ങളിൽ ക്യാമ്പ് നടത്തി. എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. വിശ്വൻ തലശ്ശേരി, അഡ്വ. മുഹമ്മദ് ഇബ്രാഹിം, അബ്ദുൽ സമദ് എറണാകുളം എന്നിവർ ക്ലാസെടുത്തു. യൂണിയൻ പ്രസിഡന്റ് അഡ്വ. എ. ഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി. അപ്പുക്കുട്ടൻ, അഡ്വ. കെ. രാജ്മോഹൻ, അഡ്വ. സി. ഷുക്കൂർ, അഡ്വ. പി. ബിന്ദു, കെ.വി റോഷിൻ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ. പി വേണുഗോപാലൻ സ്വാഗതവും അഡ്വ. പി.എൻ വിനോദ് കുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |