തൃക്കരിപ്പൂർ: കെ.എസ്.ഇ.ബി തൃക്കരിപ്പൂർ സെക്ഷൻ ഓഫീസിന് പകരം പുതുതായി പണിത കെട്ടിട സമുച്ചയം 31 ന് രാവിലെ 10 ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്യും. ഇളമ്പച്ചിയിൽ മിനി സ്റ്റേഡിയത്തിന് മുന്നിലെ ഗ്രാമ പഞ്ചായത്ത് നൽകിയ ഭൂമിയിലാണ് കെട്ടിടം പണിതത്.
ചടങ്ങിൽ എം. രാജഗോപാലൻ എം.എൽ.എ. അദ്ധ്യക്ഷനാകും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയാകും. സംഘാടക സമിതി യോഗത്തിൽ തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു. ഭാരവാഹികളായി എം. രാജഗോപാലൻ എം.എൽ.എ (ചെയർമാൻ) സത്താർ വടക്കുമ്പാട് (വർക്കിംഗ് ചെയർമാൻ), ഡെപ്യൂട്ടി ചീഫ് എൻജിനീയർ ടി.പി. ഹൈദരലി (കൺവീനർ), അസിസ്റ്റന്റ് എൻജിനീയർ എം. ശ്രീജിത്ത് (വർക്കിംഗ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |