കുന്നിക്കോട് : കെ.എസ്.ആർ.ടി ബസിൽ യാത്ര ചെയ്ത സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് കണ്ടക്ടറെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. കോന്നി ഡിപ്പോയിലെ കണ്ടക്ടർ ഉമ്മന്നൂർ വടക്കേവീട്ടിൽ ബിജു കെ.തോമസ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കോന്നി - കൊല്ലം പാതയിൽ സർവീസ് നടത്തുന്ന ബസിൽ നെടുവന്നൂരിൽ നിന്നാണ് വിദ്യാർത്ഥിനി കയറിയത്. വിദ്യാർത്ഥിനിക്ക് ടിക്കറ്റ് നൽകിയതിന് ശേഷം തിരികെ വന്ന കണ്ടക്ടർ കടന്ന് പിടിക്കുകയായിരുന്നു.
ഇതേ ബസിൽ വിദ്യാർത്ഥിനി പഠിക്കുന്ന സ്കൂളിലെ അദ്ധ്യാപികയും ഉണ്ടായിരുന്നു. ബസ് കുന്നിക്കോട് എത്തിയപ്പോഴേക്കും സംഭവം അറിഞ്ഞ യാത്രക്കാർ ബഹളം ഉണ്ടാക്കിയെങ്കിലും പൊലീസിൽ പരാതിപ്പെട്ടില്ല. പിന്നീട് സ്കൂളിൽ എത്തിയ വിദ്യാർത്ഥിനിയും അദ്ധ്യാപികയും കുട്ടിയുടെ രക്ഷിതാക്കളെ വിവരം അറിയിച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകി. ഉച്ഛയ്ക്ക് 1ന് ബസ് തിരികെ വരുമ്പോൾ കുന്നിക്കോട് വെച്ച് ബസ് തടഞ്ഞ് നിറുത്തി കണ്ടക്ടറെ അറസ്റ്റ് ചെയുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |