SignIn
Kerala Kaumudi Online
Friday, 20 September 2024 1.33 AM IST

എം.എൽ.എ ഇടപെട്ടു, രാധയെ ഗാന്ധിഭവൻ ഏറ്റെടുത്തു

Increase Font Size Decrease Font Size Print Page
gandhibhavan-
പിറവന്തൂർ അലിമുക്ക് സ്വദേശിയായ രാധയെ ഗാന്ധിഭവൻ അധികൃതർ ഏറ്റെടുക്കുന്നു

പത്തനാപുരം: പിറവന്തൂർ അലിമുക്ക് സ്വദേശിയായ രാധ (65)യെ ഗാന്ധിഭവൻ ഏറ്റെടുത്തു. സ്വന്തമായി വീടില്ലാത്ത വിധവയായ രാധ മകനൊപ്പം മരുമകളുടെ വീട്ടിലായിരുന്നു താമസം. പ്രമേഹ രോഗം ഗുരുതരമായതിനെ തുടർന്ന് 3 മാസങ്ങൾക്ക് മുൻപ് രാധയുടെ ഇടതുകാൽ മുറിച്ചുമാറ്റി. പരസഹായമില്ലാതെ ചലിക്കാൻ സാധിക്കാത്ത രാധയ്ക്ക് വാർദ്ധക്യസഹജമായ അനവധി രോഗങ്ങളുമുണ്ട്. മകനും മരുമകളും അർബുദ രോഗികളാണ്. അതോടൊപ്പം മകന് പക്ഷാഘാതം കൂടി ബാധിച്ചു. ചികിത്സയും മറ്റ് ചെലവുകളും താങ്ങാൻ കഴിയാത്ത ഈ കുടുംബത്തിന്റെ അവസ്ഥ പി.എസ്.സുപാൽ എം.എൽ.എ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനെ അറിയിക്കുകയും ഗാന്ധിഭവൻ സി.ഇ.ഒ വിൻസെന്റ് ഡാനിയേൽ, നഴ്‌സിംഗ് സ്റ്റാഫ് ജോളി ഫിലിപ്പ് എന്നിവർ ചേർന്ന് പിറവന്തൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ. ജയൻ, അലിമുക്ക് വാർഡ് മെമ്പർ ടി.ബിജി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഗാന്ധിഭവനിലേക്ക് ഏറ്റെടുക്കുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.