കൊല്ലം: അദ്ധ്യാപക കലാസാഹിതിയുടെയും കേരള പരിസ്ഥിതി ഗവേഷക അസോസിയേഷന്റെയും നേതൃത്വത്തിൽ കൊല്ലം പ്രസ് ക്ലബിൽ നടന്ന പ്രതിഭാ സംഗമവും ആദരിക്കൽ ചടങ്ങും എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ഡോ.സൈനുദ്ദീൻ പട്ടാഴി അദ്ധ്യക്ഷനായി. ഡോ.സൈനുദ്ദീൻ പട്ടാഴിയുടെ മേൽനോട്ടത്തിൽ നടന്ന ഗവേഷണത്തിൽ പി.എച്ച്.ഡി നേടിയ ഡോ.ജാസ്മി, ഡോ.ജീനാ പ്രകാശ്, ഡോ.രമേശ്, ഡോ.ഇന്ദു, ഡോ.ഷാനിമോൾ എന്നിവരെയും എം.ഫിൽ നേടിയ പാർവതി, ശ്രീലക്ഷ്മി എന്നിവരെയുമാണ് ആദരിച്ചത്. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, ആസാദ് റഹിം, സജിത് കുമാർ, കുരിപ്പുഴ ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |