ന്യൂഡൽഹി : കന്യാസ്ത്രീകൾക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഡി.എ സഖ്യത്തിലെ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാംഗ്‌മ ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്‌ണു ദിയോ സായിക്ക് കത്തയച്ചു.
കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയിരിക്കുന്ന നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ ഗുരുതര കുറ്റങ്ങൾ പുന:പരിശോധിക്കണം. ആ വകുപ്പുകൾ ഒഴിവാക്കണം. വ്യാജ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഛത്തീസ്ഗഢ് സർക്കാർ ഉയർത്തിപ്പിടിക്കണം. വിഷയത്തിൽ വേഗം പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കോൺറാഡ് കെ. സാംഗ്‌മ കത്തിൽ പ്രത്യാശ പ്രകടിപ്പിച്ചു. ബി.ജെ.പി കൂടി ഉൾപ്പെട്ട സഖ്യമാണ് മേഘാലയ ഭരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |