കുണ്ടറ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കുണ്ടറ, തൃക്കോവിൽവട്ടം ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ആശുപത്രിമുക്കിൽ നിന്ന് ആരംഭിച്ച പ്രകടനം ഇളമ്പള്ളൂർ ചുറ്റി മുക്കടയിൽ സമാപിച്ചു. ഡി.സി.സി സെക്രട്ടറി കെ. ആർ.വി.സഹജൻ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ആന്റണി ജോസ്, തൃക്കോവിൽവട്ടം ബ്ലോക്ക് പ്രസിഡന്റ് നസിമുദീൻ ലെബ്ബ, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കുരീപ്പള്ളി സലീം, മഹിളാകോൺഗ്രസ് കുണ്ടറ നിയോജകമണ്ഡലം പ്രസിഡന്റ് സിന്ധു ഗോപൻ, കുണ്ടറ സുബ്രഹ്മണ്യം, പെരിനാട് മുരളി, അനീഷ് പടപ്പക്കര, രാജു ഡി.പണിക്കർ, വിളവീട്ടിൽ മുരളി, വിനോദ് ജി. പിള്ള, വിനോദ് കൊറ്റങ്കര, സുരേന്ദ്രൻ, റോബിൻസൺ, ശുഭവർമ്മ, നിസാമുദീൻ, ജ്യോതിർനിവാസ്, മുഖത്തല ഗോപിനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |