കൊല്ലം: ടണലുകളിലെയും പാലങ്ങളിലെയും വയറിംഗ് ജോലികൾ ക്ളേശകരമായതോടെ പുനലൂർ - ചെങ്കോട്ട റെയിൽപാത വൈദ്യുതീകരണം പൂർത്തിയാകാൻ കാലതാമസമെടുക്കും.
ഡിസംബറിന് മുമ്പ് വൈദ്യുതീകരണം പൂർത്തിയാക്കണമെന്നാണ് റെയിൽവേയുടെ നിർദേശം. എന്നാൽ ജോലിയുടെ കാഠിന്യം കാരണം നിശ്ചിയ സമയത്ത് തീരാനിടയില്ല. ഇടമൺ മുതൽ ഭഗവതിപുരം വരെ 35 കിലോമീറ്റർ ദൂരത്തെ വൈദ്യുതീകരണ ജോലികളാണ് ഇനി പൂർത്തിയാകാനുള്ളത്.
കല്ലടയാറിന് കുറുകെയുള്ള കല്ലട പാലത്തിലെ വയറിംഗ് മാത്രമാണ് ഇതുവരെ പൂർത്തിയായത്.
ആറ് ടണലുകളിൽ ആര്യങ്കാവിനും തെന്മലക്കും ഇടയിലുള്ള മൂന്ന് ടണലുകളിലെ വയറിംഗ് ഡിസൈനിന് മാത്രമാണ് ഇതുവരെ അനുമതി ലഭിച്ചത്.
വനമേഖലയിൽ നിർമ്മാണം ദുർഘടം
ഇടമൺ - ഭഗവതിപുരം പാത കടന്നുപോകുന്നത് വനമേഖലയിലൂടെ
പോസ്റ്റുകളും നിർമ്മാണ സാമഗ്രികളും എത്തിക്കുന്നത് പ്രയാസകരം
പാതയിൽ പത്ത് ഡിഗ്രി വരെയുള്ള വളവുകൾ
13 കണ്ണറ പാലങ്ങൾ ഉൾപ്പെടെ 17 പാലങ്ങൾ
വിവിധ ഇടങ്ങളിലായി ആറ് ടണലുകൾ
ടണലുകളിലും പാലങ്ങളിലും പോസ്റ്റുകളും ബ്രാക്കറ്റുകളും സ്ഥാപിക്കണം
ആകെ ദൂരം - 49 കിലോ മീറ്റർ
കരാർ തുക - 65 കോടി
പൂർത്തിയായത് - 14 കിലോമീറ്റർ
(പുനലൂർ -ഇടമൺ, ചെങ്കോട്ട - ഭഗവതിപുരം)
അവശേഷിക്കുന്നത് - 35 കിലോ മീറ്റർ
(ഇടമൺ - ഭഗവതിപുരം)
ഇടമൺ മുതൽ ഭഗവതിപുരം വരെയുള്ള വനമേഖലയിലെ പാതയിലെ വൈദ്യുതീകരണം കൊങ്കൺ പാതയിലെ ജോലികളേക്കാൾ വെല്ലുവിളികൾ നിറഞ്ഞതാണ്.
റെയിൽവേ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |