കൊല്ലം: തിരുവനന്തപുരം എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര യൂണിവേഴ്സിറ്റിയിലെ ഹ്യൂമൻ റിസോഴ്സ് ഡെവലപ്പ്മെന്റ് സെന്റിറിന്റെ (എച്ച്.ആർ.ഡി.സി) ആഭിമുഖ്യത്തിൽ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള എൻജിനിയറിംഗ് കോളേജിലെ അദ്ധ്യാപകർക്കായി 'കൗൺസിലിംഗ് ആൻഡ് അക്കാഡമിക് മെൻഡറിംഗ്" എന്ന വിഷയത്തിൽ അഞ്ചു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. ഇന്ന് ആരംഭിക്കുന്ന പരിപാടിയിൽ പ്രമുഖ സൈക്ക്യാട്രിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, അക്കാഡമിക വിദഗ്ദർ തുടങ്ങിയവർ ക്ലാസുകൾ നയിക്കും.
കേരളത്തിലുടനീളമുള്ള എൻജിനിയറിംഗ് കോളേജുകളിൽ നിന്ന് തിരഞ്ഞെടുത്ത 40 അദ്ധ്യാപകർക്കാണ് പരിശീലനം. മൺവിളയിലുള്ള അഗ്രിക്കൾച്ചറൽ കോ ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യുട്ടിൽ നടക്കുന്ന പരിശീലനം സാങ്കേതിക യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |