എഴുകോൺ : മാധേവ പെർഫോമിംഗ് ആർട്സ് സംഘടിപ്പിച്ച ഗുരുശ്രേഷ്ഠ പുരസ്കാര സമർപ്പണവും പ്രതിഭകൾക്ക് ആദരവും വാക്കനാട് ചൈത്രം കോംപ്ലക്സിൽ നടന്നു. അഖിലേന്ത്യാ പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഡോ.എ.കെ.കൃപൻ, ബി.എസ്.സി ജിയോളജിയിൽ ഒന്നാം റാങ്ക് നേടിയ എസ്.കീർത്തി, കുടുംബശ്രീ സംസ്ഥാന തല പ്രസംഗ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ഐശ്വര്യ, വാക്കനാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് എസ്. എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് പുരസ്കാര വിതരണം നടത്തി. കവിയും പ്രഭാഷകനുമായ സജീവ് നെടുമൺകാവിന്റെ 'ചന്തുമേനോൻ: ജീവിതവും കൃതികളും ' എന്ന ബാലസാഹിത്യ ജീവചരിത്രത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. ഗിരീഷ് മുഖത്തല അദ്ധ്യക്ഷനായി. കൊട്ടിയം റോട്ടറി ക്ലബ് സെക്രട്ടറി (ഇലക്ടഡ്), രാജൻ കൈനോസ്, മാദ്ധ്യമപ്രവർത്തകൻ എഴുകോൺ സന്തോഷ്,ചൈൽഡ് പ്രൊട്ടക്ടഡ് ടീം കൊല്ലം ജില്ലാ പ്രസിഡന്റ് ഷിബു റാവുത്തർ, സജീവ് നെടുമൺകാവ്, സബീന വാഹിദ്, ഗ്രീഷ്മ ചന്ദ്രപ്രഭ, ചൈത്രം കോംപ്ലക്സ് എം.ഡി. ലിതിൻ ചൈത്രം എന്നിവർ സംസാരിച്ചു.മനു മാധവൻ സ്വാഗതവും ലയന നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |