ഓച്ചിറ: ഓച്ചിറയിൽ കഞ്ചാവ് പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് നേരെ അതിക്രമം നടത്തിയ പ്രതി പിടിയിൽ. ഓച്ചിറ വയനകം കൈപ്പള്ളിൽ വീട്ടിൽ തരുൺ.ജി.കൃഷ്ണനാണ് (32) ഓച്ചിറ പൊലീസിന്റെ പിടിയിലായത്. ചൊവാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. ഓച്ചിറ കല്ലൂർ മുക്കിന് സമീപം തരുൺ കഞ്ചാവ് വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചു. തരുണിനെ പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും പാറക്കല്ല് മുകളിലേക്ക് തള്ളിയിടുകയും ചെയ്തു.
പൊലീസുകാരന്റെ ഇടത് തോളെല്ലിനും വലത് കാൽമുട്ടിനും പരിക്കേറ്റു. കൂടുതൽ പൊലീസ് എത്തിയാണ് തരുണിനെ പിടികൂടിയത്. പത്ത് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഓച്ചിറ എസ്.ഐ തോമസിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒ ശ്രീജിത്ത്, സി.പി.ഒമാരായ സുനിൽ, കനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |