SignIn
Kerala Kaumudi Online
Friday, 12 July 2024 7.51 AM IST

താമ്പരം - കൊച്ചുവേളി റെഗുലർ സർവീസാക്കണം

കൊല്ലം: താമ്പരം - കൊച്ചുവേളി - താമ്പരം ദ്വൈവാര എ.സി സ്‌പെഷ്യൽ ട്രെയിൻ സർവീസിന്റെ കാലാവധി ദീർഘിപ്പിക്കണമെന്നും റെഗുലർ സർവീസായി മാറ്റണമെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ എന്നിവരോട് ആവശ്യപ്പെട്ടു. സമ്മർ സ്‌പെഷ്യലായി തുടങ്ങിയ സർവീസിന് യാത്രക്കാരുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമാണ് ലഭിച്ചത്. ജൂലായ് കുറ്റാലം, പാലരുവി വെള്ളച്ചാട്ടങ്ങളിലെ വിനോദ സഞ്ചാര സീസണും, ആഗസ്റ്റ്, സെപ്തംബർ ഓണക്കാലവും, നവംബർ മുതൽ ശബരിമല തീർത്ഥാടന കാലവുമാണ്. കൂടുതൽ ആവശ്യമായ സാഹചര്യം പരിഗണിച്ച് തുടർന്നും സർവീസ് നടത്തേണ്ടതാണെന്നും റെയിൽവേയ്ക്കും ജനങ്ങൾക്കും ഒരുപോലെ ഗുണകരമായ സർവീസ് റഗുലർ സർവീസായി മാറ്റണമെന്നും എം.പി ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENES
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.