കൊല്ലം: കയർ മേഖലയുടെ പുനരുദ്ധാരണത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കാൻ സംസ്ഥാന സർക്കാർ കമ്മിഷനെ നിയോഗിക്കണമെന്ന്കയർ ലേബർ യൂണിയൻ(ഐ.എൻ.ടി.യു.സി) ജില്ലാ പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പരവൂർ രമണൻ ആവശ്യപ്പെട്ടു.
കയർ മേഖലയോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണന അവസാനിപ്പിക്കുക, തൊഴിലാളികൾക്ക് മിനിമം കൂലിയായി 600 രൂപ നൽകുക, കയർത്തൊഴിലാളികൾക്കുള്ള ബോണസ് തുക പതിനായിരം രൂപയായും ഷേമനിധി പെൻഷൻ മൂവായിരം രൂപയായും ഉയർത്തുക എന്നീ ആവശ്യങ്ങളും യോഗം മുന്നോട്ടുവച്ചു. ജില്ലാ പ്രസിഡന്റ് ഇരവിപുരം സജീവൻ അദ്ധ്യക്ഷനായി. മങ്ങാട് ഹെൻട്രി, കടവൂർ ശശി, കുരീപ്പുഴ വിജയൻ, പടിപ്പുര വിജയൻ, വാളത്തുംഗൽ ത്യാഗരാജൻ, വിജയമ്മ ഇരവിപുരം തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |