SignIn
Kerala Kaumudi Online
Friday, 13 September 2024 10.07 AM IST

അച്ചാണി രവിയുടെ വീട് സന്ദർശ് സുരേഷ് ഗോപി

Increase Font Size Decrease Font Size Print Page

കൊല്ലം: സിനിമ നിർമ്മാതാവും കൊല്ലത്തിന്റെ സാംസ്കാരിക മുഖവുമായ കെ.രവീന്ദ്രനാഥൻ നായരുടെ (അച്ചാണി രവി) വീട്ടിലെത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അച്ചാണി രവിയുടെ ഒന്നാം ചരമവാർഷകവുമായി ബന്ധപ്പെട്ടായിരുന്നു സന്ദർശനം. തിരക്കുകൾ മൂലം ചരമവാർഷികദിനമായ ഇന്ന് എത്താൻ സാധിക്കാത്തതിനാലാണ് ഇന്നലെ എത്തിയത്.

ദേശീയ സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ കൊല്ലം തേവള്ളി എൻ.സി.സി ആസ്ഥാനത്ത് നടന്ന സ്വച്ഛത പഖ്വാദ പദ്ധതി ഉദ്ഘാടനത്തിന് ശേഷം 1.30 ഓടെയാണ് കൊച്ചുപിലാംമൂടിലുള്ള അച്ചാണി രവിയുടെ വീട്ടിലേക്ക് സുരേഷ് ഗോപി എത്തിയത്. ആദ്യം ഹാളിൽ കത്തിച്ചുവച്ച വിളക്കിന് മുന്നിലെ ഫോട്ടോ നമസ്കരിച്ചു. തുടർന്ന് ബന്ധുക്കളുമായി അല്പം നേരം കുശലാന്വേഷണം. ശേഷം എല്ലാവരും ഒന്നിച്ച് ഉച്ചഭക്ഷണം. 2.40 ഓടെ യാത്ര പറഞ്ഞ് മടങ്ങി. സുരേഷ് ഗോപിക്കൊപ്പം മകൾ ഭാഗ്യ സുരേഷ്, മരുമകൻ ശ്രേയസ് മോഹൻ എന്നിവരും ഉണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.