കോട്ടയം: അക്ഷരനഗരിക്ക് പൂരപ്രതീതി സമ്മാനിച്ച് തിരുനക്കരയിൽ ആനയൂട്ട്. തിരുനക്കര മഹാദേവ ക്ഷേത്രസന്നിധിയിൽ നടന്ന ആനയൂട്ടിലും ഗജസംഗമത്തിലും 17 ആനകൾ അണിനിരന്നു. വൈക്കം ശൈലേഷിന്റെ ഗജരാജ വിവരണത്തിന്റെ അകമ്പടിയോടെ തിരുനക്കര ക്ഷേത്ര ഗോപുരവാതിൽ കടന്ന് ആനകൾ മൈതാനത്തേക്ക് എത്തിയപ്പോൾ ആനപ്രേമികളുടെ ആവേശം അണപൊട്ടി. തിരുനക്കര ശിവൻ, ഭാരത് വിശ്വനാഥൻ, പുതുപ്പള്ളി സാധു, പാമ്പാടി സുന്ദരൻ, കിരൺ നാരായൺകുട്ടി, തോട്ടക്കാട് രാജശേഖരൻ, തോട്ടക്കാട് കണ്ണൻ, വേമ്പനാട് വാസുദേവൻ, ഓതറ ശ്രീപാർവതി, കുമാരനല്ലൂർ പുഷ്പ, പടിഞ്ഞാറെമഠം ശങ്കരൻ, ഹരിപ്പാട് അപ്പു, വേമ്പനാട് മഹദേവൻ, ഉമാമഹേശ്വർമഠം ഉമദേവി, വേണാട്ടുമറ്റം കല്യാണി, വേണാട്ടുമറ്റം ഗോപാലൻകുട്ടി, ചാന്നാനിക്കാട് ഷീല എന്നിവയാണ് ആനയൂട്ടിനെത്തിയത്. കരിമ്പ്, ചോറ്, കൈതച്ചക്ക, തണ്ണിമത്തൻ, പഴം, ശർക്കര, ഔഷധക്കൂട്ട് എന്നിവ അടങ്ങിയ ഭക്ഷണമാണ് ആനകൾക്ക് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |