SignIn
Kerala Kaumudi Online
Friday, 12 July 2024 7.53 AM IST

അഴിമതിയിൽ ബി.ജെ.പി പ്രതിഷേധം

photo
ബി.ജെ.പി കരുനാഗപ്പള്ളി മണ്ഡലം നേതൃയോഗം ഒ.ബി.സി മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ എസ്. കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: നഗരസഭയിലും മണ്ഡലത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും അഴിമതി ആരോപിച്ച് ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ ബി.ജെ.പി കരുനാഗപ്പള്ളി മണ്ഡലം നേതൃയോഗം തീരുമാനിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം നടത്തിയ കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ പ്രവർത്തകരെയും മറ്റുള്ളവരെയും ആദരിക്കാൻ 21 ന് അഭിനന്ദന സദസ് നടത്തും. ആലോചന യോഗം ഒ.ബി.സി മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ എസ്. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് കെ.ആർ. രാജേഷ് അദ്ധ്യക്ഷനായി. ബി.ജെ.പി ദക്ഷിണ മേഖല പ്രസിഡന്റ് കെ. സോമൻ, ഡോ. പി. ബിജു, ശാലിനി രാജീവൻ, ആർ. മുരളി, സതീഷ് തേവനത്ത്, പ്രീയമാലിനി എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.