കരുനാഗപ്പള്ളി: മുടങ്ങിക്കിടക്കുന്ന ജലവൈദ്യുത പദ്ധതികൾ ഉടൻ പൂർത്തീകരിക്കണമെന്ന് കെ.എസ്.ഇ.ബി പെൻഷണേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു. ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കുക. പെൻഷൻ മാസ്റ്റർ ട്രസ്റ്റ് പ്രവർത്തനം അസോസിയേഷൻ പ്രതിനിധിയെ ഉൾപ്പെടുത്തി പ്രവർത്തനക്ഷമമാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി. ഡിവിഷൻ പ്രസിഡന്റ് ടി. രാധാകൃഷ്ണപിള്ള അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അശോകൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി. കാസിം കുഞ്ഞ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.പി. പ്രസന്നൻ വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ. സുഗതൻ, വൈസ് പ്രസിഡന്റ് എൻ. രമാഭായി, സംസ്ഥാന സെക്രട്ടറി ശ്രീകുമാരി അമ്മ, ജില്ലാ സെക്രട്ടറി ആർ. പ്രഭാകരൻ പിള്ള, ഡോ. ജയകുമാരി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |