കുളത്തൂപ്പുഴ: വാഹന യാത്രക്കാരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിച്ച് റോഡിൽ കുതിരയുടെ സവാരി. ചോഴിയക്കോട് ജംഗ്ഷനിലാണ് സ്വകാര്യ വ്യക്തിയുടെ കുതിര ദിവസവും റോഡിലൂടെ യാത്രക്കാർക്ക് ഭീഷണിയായി സഞ്ചരിക്കുന്നത്. സ്വതന്ത്രമായി റോഡിന് നടുവിലൂടെ സഞ്ചരിക്കുന്ന കുതിരയെ ഇടിക്കാതിരിക്കാൻ വാഹനങ്ങൾ വെട്ടിത്തിരിക്കുമ്പോൾ അപകടങ്ങളും പതിവായി. ഗതാഗത കുരുക്കുണ്ടാകുമ്പോൾ വാഹനങ്ങളുടെ ഹോണടികേട്ട് കുതിര ഓടാൻ ശ്രമിക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
ഇത് സംബന്ധിച്ച് യാത്രക്കാരും നാട്ടുകാരും പല തവണ കുളത്തൂപ്പുഴ പൊലീസിൽ പരാതി നൽകിയെങ്കിലും ശാശ്വത നടപടി ഉണ്ടായിട്ടില്ല. പൊലീസ് കുതിരയുടെ ഉടമസ്ഥനെ പല തവണ വിളിച്ച് താക്കീത് നൽകിയെങ്കിലും കുതിരയെ കെട്ടിയിടാൻ ഉടമ തയ്യാറായിട്ടില്ല. ഇപ്പൊൾ കഴുത്തിൽ കയർ പോലും ഇല്ലാതെയാണ് റോഡിലൂടെ കുതിരയുടെ സവാരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |