കൊല്ലം: കരുനാഗപ്പള്ളിയിൽ ഇന്നലെ പകൽ രേഖപ്പെടുത്തിയത് 36 ഡിഗ്രി സെൽഷ്യസ് ചൂട്. വരും ദിവസങ്ങളിൽ കരുനാഗപ്പള്ളി ഉൾപ്പെടെ ജില്ലയിയുടെ വിവിധ ഭാഗങ്ങളിൽ താപനില ഉയരാൻ സാദ്ധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലും യെല്ലോ അലർട്ടാണ്.
ജില്ലയിൽ താപനില 37 ഡിഗ്രി വരെ ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ജില്ലയിലെ മലയോര മേഖലകളിലൊഴിക, വരുന്ന 5 ദിവസം വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
അൾട്രാ വയലറ്റ് സൂചിക ഉയരുന്നു
താപനില ഉയരുമ്പോൾ അൾട്രാവയലറ്റ് കിരണങ്ങളെ ഭയപ്പെടണം. പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. മലയോര മേഖലകൾ, ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ അൾട്രാവയലറ്റ് സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന അൾട്രാവയലറ്റ് സൂചികയുണ്ടാവാം. കൂടാതെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും ആഘാതം കൂടുതലായിരിക്കും.തുടർച്ചയായി കൂടുതൽ സമയം രശ്മികൾ നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം.
ചൂട് നില
കൊട്ടാരക്കര
വ്യാഴം: 32
വെള്ളി: 32
ശനി: 32
ഞായർ: 33
തിങ്കൾ: 34
പുനലൂർ
വ്യാഴം: 32
വെള്ളി: 32
ശനി: 33
ഞായർ: 33
തിങ്കൾ: 34
കരുനാഗപ്പള്ളി
വ്യാഴം: 34
വെള്ളി: 33
ശനി: 33
ഞായർ: 33
തിങ്കൾ: 34
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |