കൊല്ലം: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയനിലെ നെടുമ്പന ഈസ്റ്റ് 6091-ാം നമ്പർ ശാഖയിൽ ആരംഭിച്ച ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനവും പൊതുസമ്മേളനവും നെടുമ്പന ചിറക്കരോട്ട് ഭഗവതി ക്ഷേത്ര ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്നു. യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഗുരുദേവ പ്രഭാഷകൻ ഡോ. എം.എം.ബഷീർ മുഖ്യാതിഥിയായി. എഴുത്തുകാരൻ ഹരികുമാർ ഇളയിടത്ത് ലൈബ്രറിക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. യൂണിയൻ സെക്രട്ടറി കെ.വിജയകുമാർ, ചിറക്കരോട്ട് ക്ഷേത്ര ഭരണസമിതി സെക്രട്ടറി അഡ്വ. പി.വി.ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. ലൈബ്രറിക്ക് കമ്പ്യൂട്ടറുകൾ സംഭാവന ചെയ്ത അഭിമന്യു, ഹാഷിം, ജോബി ജോൺ എന്നിവരെ ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് ആദരിച്ചു. ശാഖാ പ്രസിഡന്റ് ആർ.സഞ്ജയൻ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി ബി.സുനിൽകുമാർ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് ബി.ശ്യാംകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |