തൊടിയൂർ: തൊടിയൂർ ഗ്രാമപഞ്ചായത്തിൽ തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെയ്പ്പിന് തുടക്കമായി.
ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും വെറ്ററിനറി സർജൻമാരുടെ നിയന്ത്രണത്തിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും പദ്ധതി നടപ്പാക്കും. പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ,സ്ഥിരം സമിതി അദ്ധ്യക്ഷ കെ.ശ്രീകല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.സുജാത,തൊടിയൂർ വിജയകുമാർ, നജീബ് മണ്ണേൽ, സീനിയർ വെറ്ററിനറി സർജൻ ഡോ.ജി.ഗാഥ,വെറ്ററിനറി സർജന്മാരായ ഡോ.വിനീതാ ദിവാകർ,ഡോ.എസ്.അഫ്സൽ, ടി.എസ്.അനിൽകുമാർ, എസ്.സജി, കെ.നൗഷാദ്,ജി.അജിതകുമാ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |