കൊല്ലം: ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതക സിലിണ്ടറിനുണ്ടായിരുന്ന സബ്‌സിഡി പുനസ്ഥാപിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസിസ് അഭിപ്രായപ്പെട്ടു. വിലക്കയറ്റവും തൊഴിലില്ലായ്മയും നിമിത്തം ആത്മ ഹത്യാ മുനമ്പിൽ നിൽക്കുന്ന കുടുംബങ്ങളുടെ മേൽ വീണ്ടും അമിത ഭാരം അടിച്ചേൽപ്പി കേന്ദ്ര, സംസ്ഥാന നയങ്ങൾ മൂലം ജനങ്ങൾ പൊറുതി മുട്ടിയെന്നും അദ്ദേഹം പറഞ്ഞു. മണക്കാട് ഡിവിഷൻ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാ ഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിവിഷൻ പ്രസിഡന്റ് സുജി കൂനമ്പായിക്കുളം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജീവ് പാലത്തറ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് മണികണ്ഠൻ, നൗഷാദ് കിട്ടന്റഴികം, മണക്കാട് സജി, രാജേന്ദ്രൻ പിള്ള, അഡ്വ. നഹാസ്, സലിം കൊല്ലന്റഴികം, എൻ. അഴകേശൻ, അഫ്സൽ ബാദുഷ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |