പുനലൂർ: പുനലൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ വച്ച് ഇന്നലെ രാവിലെ പതിമൂന്നുകാരിക്ക് പാമ്പുകടിയേറ്റു. അഞ്ചൽ കോട്ടുക്കൽ തോട്ടംമുക്ക് ശ്രീശൈലത്തിൽ സുരേഷ് കുമാറിന്റെ മകൾ ശ്രീലക്ഷ്മിക്കാണ് കടിയേറ്റത്. ഇന്നലെ രാവിലെ 5.45 ഓടെ എത്തിയ ചെന്നൈ -എഗ്മോർ - കൊല്ലം ട്രെയിനിൽ നിന്ന് ഒന്നാം പ്ലാറ്റ്ഫോമിൽ ഫുട് ഓവർ ബ്രിഡ്ജിന് സമീപം ഇറങ്ങിയപ്പോഴാണ് പാമ്പിന്റെ കടിയേറ്റത്. ബന്ധുക്കളോടൊപ്പം ആണ് കുട്ടി ട്രെയിൻ യാത്ര ചെയ്തത്. ഇവരെ വിളിച്ചുകൊണ്ട് പോകാനായി എത്തിയ വാഹനത്തിൽ തന്നെ ഉടൻ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അയച്ചു. ഫ്ലാറ്റ്ഫോമിൽ വെളിച്ചമില്ലായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |