കരുനാഗപ്പള്ളി : ഗാന്ധിജിയെയും ഗാന്ധിയൻ ദർശനങ്ങളെയും ബി.ജെ.പിയും സംഘ പരിവാറും ഇപ്പോഴും ഭയക്കുന്നതിനു തെളിവാണ് ഗാന്ധിജിയുടെ പ്രതിബിംബത്തിന് നേരെ പോലും നിറയൊഴിക്കുന്നതെന്ന് കെ.പി.സി.സി വക്താവ് അനിൽ ബോസ് പറഞ്ഞു. വിഷു ദിനത്തിൽ കരുനാഗപ്പള്ളി സൗത്ത് കോൺഗ്രസ് മണ്ഡലത്തിലെ 27 ഡിവിഷൻ കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഷു ക്കൈനീട്ടമായുള്ള പച്ചക്കറി, ധാന്യക്കിറ്റുകളുടെ വിതരണോദ്ഘാടനം കെ.ജി.രവി നിർവഹിച്ചു. കെ.പി.സി.സി സെക്രട്ടറി ബിന്ദു ജയൻ , കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മുനമ്പത്ത് ഷിഹാബ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് സുരേഷ് പനക്കുളങ്ങര, ബോബൻ ജി നാഥ്, ജോയി വർഗ്ഗീസ്, എം.കെ.വിജയഭാനു ,ഗഫൂർ മുനമ്പത്ത്, സലാം ഒട്ടത്തിൽ, അലി ,സിംലാൽ, മോഹൻദാസ്, ചിത്രാ വിനോദ്, ജലജ കുമാരി, സരിത തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |