കൊല്ലം :വേനലവധിക്കാലത്ത് കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കാൻ സഞ്ചരിക്കുന്ന ലൈബ്രറിയുമായി പട്ടത്താനം ഗവ. എസ്.എൻ.ഡി.പി യുപി സ്കൂളിലെ പുസ്തകവണ്ടി തുടർച്ചയായ മൂന്നാം വർഷവും കുട്ടികൾക്കരികിലേക്ക്. കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൺമുഖദാസ് ഫ്ളാഗ് ഓഫ് ചെയ്തു. കുട്ടികൾ വായിച്ച പുസ്തകങ്ങളെ അടിസ്ഥാനമാക്കി വിവിധ കലാപ്രകടനങ്ങൾ അവതരിപ്പിച്ചു.
പി.ടി.എ പ്രസിഡന്റ് എസ്. ഷൈലാൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ എസ്.എം.സി ചെയർപെഴ്സൺ സരിത രാജീവ്, സീനിയർ അസിസ്റ്റന്റ് ബി. നജു, പ.ടി.എ വൈസ് പ്രസിഡന്റ് ഡി ബൈജു, എം.പി.ടി.എ പ്രസിഡന്റ് സജിനി ഷാജി, സ്കൂൾ ലൈബ്രേറിയൻ ആർ മിനിമോൾ എന്നിവർ സംസാരിച്ചു. പ്രഥമാദ്ധ്യാപിക എസ്. ലളിതാഭായി സ്വാഗതവും അദ്ധ്യാപിക ജി. സിനില നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |