എഴുകോൺ: ലഹരി വിരുദ്ധ സന്ദേശമുയർത്തി എഴുകോൺ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ റസിഡൻസ് അസോസിയേഷനുകൾ, സന്നദ്ധ സംഘനകൾ എന്നിവയുടെ സഹകരണത്തോടെ വാഹന പ്രചരണ ജാഥയും ബോധവത്കരണ ക്ലാസും കലാ പരിപാടികളും നടത്തി. ആറുമുറിക്കടയിൽ വാഹന പ്രചരണ ജാഥ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ് ഫ്ലാഗ് ഒഫ് ചെയ്തു. അമ്പലത്തുംകാല എസ്.എൻ.ജി സ്കൂളിൽ ജാഥ സമാപിച്ചു. പൊതുസമ്മേളനവും കായിക പരിശീലന ക്യാമ്പും മുൻ ഇന്ത്യൻ ഫുട്ബോൾ താരം കെ. അജയൻ ഉദ്‌ഘാടനം ചെയ്തു. എഴുകോൺ എസ്.എച്ച്.ഒ എസ് .സുധീഷ്‌കുമാർ അദ്ധ്യക്ഷനായി. കൊട്ടാരക്കര ഡിവൈ.എസ്.പി കെ. ബൈജുകുമാർ, എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് ബിജു ഏബ്രഹാം, എസ്.ഐമാരായ ഇ. ജോസ്, എസ്.നിതീഷ് എന്നിവർ സംസാരിച്ചു. പളളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾ ജീവിതമാണ് ലഹരി ലഘുനാടകം അവതരിപ്പിച്ചു. ഫുട്ബോൾ പരിശീലന ക്യാമ്പിന് മുൻ കേരള ഫുട്ബോൾ താരം ആദം.വി.ഫെർണാണ്ടസ്, ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ആർ. ജയകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |