കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയുടെ ബോയ്സ് ഹൈസ്കൂളിലെ 1974 - 75 വർഷം പത്താം ക്ലാസിൽ പഠിച്ചിരുന്നവർ സുവർണ സംഗമം സംഘടിപ്പിച്ചു. ചടങ്ങിൽ ചെയർമാൻ വേണുഗോപാൽ കുറ്റിക്കാട്ടിൽ അദ്ധ്യക്ഷനായി. സംഗമം സിനിമ സീരിയൽ താരം ജയകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എൽ.ശ്രീലത , ഹെഡ്മിസ്ട്രസ് സരിത , എഴുത്തുകാരൻ എ.ആർ.അജിത് കുമാർ ജനറൽ കൺവീനർ പ്രസന്നകുമാർ , അബ്ദുൽ വഹാബ്, രമേഷ്, അബ്ദുൽ നാസർ, മോഹനൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി രാജൻ ചിങ്ങമനം സ്വാഗതവും ട്രഷറർ ഡോ. ശശികുമാർ നന്ദിയും പറഞ്ഞു . അദ്ധ്യാപകരായ പൊന്നമ്മ, ശാന്തകുമാരി ബായി , മേരി മാത്യൂ, രാധാമണി, വിമലാ ദേവി, ശിവശങ്കരപിള്ള, പത്മനാഭപിള്ള എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. അളിയാ നീയോ എന്ന ലഘുനാടകവും ഡോ.സജിത്ത് ഏവൂരേത്ത് നടത്തിയ സംഗീത പ്രഭാഷണവും ബിനു സരിഗ , ഡോ. റിജോ സൈമൺ തോമസ് എന്നിവർ അവതരിപ്പിച്ച സംഗീത വിരുന്നും സംഗമത്തിന് മാറ്റു കൂട്ടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |