പോരുവഴി : മൈനാഗപ്പള്ളി ഇടവനശ്ശേരി കവിതാ ലൈബ്രറിയുടെ നേതൃത്വത്തിൽ നാടിന് വിപത്തായി മാറിയ ലഹരി വ്യാപനത്തിരെ ജനസാഗരം പരിപാടി നടത്തി. മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കോവൂർ കുഞ്ഞുമോൻ എം എൽ.എ അദ്ധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. ലഹരിക്കെതിരെ ജനസാഗരം പരിപാടിയുടെ പ്രചാരാണാർത്ഥം കലാ ജാഥ അവതരിപ്പിച്ച കലാവേദി പ്രവർത്തകർക്കുള്ള അവാർഡുകൾ മുൻ സെൻസർ ബോർഡ് മെമ്പർ രാജി പ്രസാദ് നിർവഹിച്ചു. നല്ല രീതിയിൽ കലാ ജാഥ സംഘടിപ്പിച്ചവർക്കുളള അവാർഡുകൾ താലുക്ക് ലൈബ്രററി കൗൺസിൽ സെക്രട്ടറി ശശികുമാർ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ആർ. ഗീത , ഗ്രാമ പഞ്ചായത്തു മെമ്പർമാരായ എസ്.എ.നിസാർ, നസീമ ബീവി,എൻ. ഉണ്ണി, മായാ വേണുഗോപാൽ, ആർ.സജിമോൻ,ഗ്രന്ഥശാലാ പ്രസിഡന്റ് ആർ. മദനമോഹനൻ, സെക്രട്ടറി എച്ച്. ഷാജി എന്നിവർ സംസാരിച്ചു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |