എഴുകോൺ : പവിത്രേശ്വരം മുരുകാലയം വീട്ടിൽ ശ്രീരാജിനെ വീട്ടുമുറ്റത്ത് വെച്ച് വാളുകൊണ്ട് വെട്ടി പരിക്കേൽപിച്ച ശേഷം ഒളിവിൽ പോയ പ്രതി എഴുകോൺ പൊലീസിന്റെ പിടിയിലായി.പുത്തൂർ തേവലപ്പുറം കുഴയ്ക്കാട് തോട്ടത്തിൽ പുത്തൻവീട്ടിൽ അത്തു പ്രദീപ്(25)നെയാണ് പിടികൂടിയത്. ഫെബ്രുവരി 25 നാണ് സംഭവം നടന്നത്. ഇതിന് ശേഷം ആസമിലേക്ക് കടന്ന പ്രതി മാസങ്ങളായി ഗുവാഹത്തിയിലുള്ള സുഹൃത്തിന്റെ വീട്ടിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങുന്ന വഴി കൊല്ലം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. ക്ഷേത്രോത്സവത്തിനിടെ നടന്ന വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ സുധീഷ്കുമാറിന്റെ നിർദ്ദേശ പ്രകാരം എസ്.ഐ നിതീഷ്, അനിൽകുമാർ,ജോൺസൺ, കിരൺ, അനന്തു, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |