തൊടിയൂർ: കരുനാഗപ്പള്ളി നാടകശാലയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി കലാകാരന്മാർക്കും ഓട്ടോറിക്ഷ തൊഴിലാളികൾക്കും ഭക്ഷ്യക്കിറ്റ് വിതരണം, മാഗസിൻ പ്രകാശനം എന്നീ ചടങ്ങുകൾ നടന്നു. ഇപ്റ്റ ജില്ലാ വൈസ് പ്രസിഡന്റ് പോണാൽ നന്ദകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വടക്കുംതല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യക്കിറ്റ് വിതരണം എവർ മാക്സ് ബഷീറും മാഗസിൻ പ്രകാശനം പോണാൽ നന്ദകുമാറും നിർവഹിച്ചു. സീനാ രവി, സിന്ധു സുരേന്ദ്രൻ, ഷാനവാസ് കമ്പിക്കീഴിൽ, സലിം ഖാൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി നടന്ന കവിയരങ്ങിന് ഡി.മുരളീധനും കരോക്കേ ഗാനാവതരണത്തിന് തോപ്പിൽ ലത്തീഫും നേതൃത്വം നൽകി.നാടകശാലാ ഡയറക്ടർ കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി സ്വാഗതവും ഭാവന രാഹുൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |