കരുനാഗപ്പള്ളി: മുനിസിപ്പൽ പ്രദേശത്തെ ഏഴു ക്ഷീര സഹകരണ സംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർക്ക് മുൻ വർഷങ്ങളിൽ കാലിത്തീറ്റക്ക് നൽകി വന്നിരുന്ന സബ്‌സിഡി കാലത്തീറ്റ വിതരണ പദ്ധതി നിറുത്തിവയ്ക്കുന്നതിനുള്ള മുൻസിപ്പാലിറ്റിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് കരുനാഗപ്പള്ളി മേഖല ക്ഷീരകർഷക സംഗമം ആവശ്യപ്പെട്ടു. മുഴുവൻ കറവപ്പശുക്കളെയും ഇൻഷ്വർ ചെയ്യുക, എല്ലാ പശുക്കുട്ടികളെയും കാഫ് ഫീഡ് പദ്ധതിയിൽ ഉൾപ്പെടുത്തുക, ക്ഷീരകർഷകർക്ക് പശുക്കുട്ടികളെ നൽകുന്ന പദ്ധതി നടപ്പിലാക്കുക, തൊഴിലുറപ്പു പദ്ധതിയുടെ പ്രയോജനം വ്യവസ്ഥകൾ പാലിച്ച് പാൽ അളക്കുന്ന എല്ലാ കർഷകർക്കും നൽകുക, മൃഗാശുപത്രിയിലേക്ക് മരുന്നു വാങ്ങി നൽകുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി. മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതി അംഗം മെഹർഹമീദ് സംഗമം ഉദ്ഘാടനം ചെയ്തു. പി.സദാനന്ദൻ അദ്ധ്യക്ഷനായി. കൗൺസിലർ സിംലാൽ, പ്രസിഡന്റുമാരായ എം.കെ.വിജയഭാനു, എം.ശിവരാജൻ, തോമസ് ജോൺ, അലിമോൻ, രാജേന്ദ്രൻ, ബേബി ജെസ്ന ഭരണസമിതി അംഗങ്ങളായ ശശാങ്കൻ, കബീർകുട്ടി, നജിമുന്നിസ, ജയപ്രകാശ്, അജയൻ, ഗോപാലകൃഷ്ണൻ, പ്രദീപ്, നടേശൻ, ഷിഹാബുദ്ദീൻ, ശരലാൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |