കൊല്ലം : പുത്തൂർ, പാങ്ങോട് ശ്രീനാരായണ ഗുരുദേവ വി.എച്ച്.എസ്.എസ് സ്കൂളിൽ 10 ദിവസം നീണ്ടു നിന്ന വേനൽ ക്യാമ്പ് ഇന്നലെ കൊടിയിറങ്ങി. തെന്മല ഇക്കോടൂറിസത്തിലേക്കുള്ളപഠന യാത്രയോടെയായിരുന്നു സമാപനം. ഫോറസ്റ്റ്സഫാരി, ഒറ്റക്കൽ വ്യൂ പോയിന്റ്, മാൻ പാർക്ക്, തെന്മല ഡാം, പുനലൂർ തൂക്കുപാലം എന്നിവിടങ്ങൾ സന്ദർശിച്ചു.സ്കൂൾ മാനേജർ ഓമനാ ശ്രീറാം , സ്റ്റാഫ് അംഗങ്ങളായ ഷീബ കുമാരി, ആർ.ബിന്ദു, രശ്മി, ശ്രീക്കുട്ടൻ , പ്രേംജി തുടങ്ങിയവർ പഠനയാത്രയിൽ പങ്കാളികളായി. തുടർന്നുള്ള വർഷങ്ങളിലും ഇത്തരം വേനൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |