കരുനാഗപ്പള്ളി : സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന ബാങ്കുകൾക്ക് വിവിധതരം രജിസ്റ്ററുകൾ തയ്യാറാക്കുകയാണ് കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി സഹകരണ സംഘം. നിലവിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വലിയ വിലയ്ക്ക് ലഭ്യമാകുന്ന സഹകരണ സ്ഥാപനങ്ങളിലേക്ക് ആവശ്യമായ മുഴുവൻ രജിസ്റ്ററുകളും മിതമായ വിലയിൽ കേരളത്തിലാകമാനം ലഭ്യമാക്കാനാണ് കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി പ്രവർത്തക സഹകരണ സംഘം ലക്ഷ്യമിടുന്നത്. സഹകരണ ബാങ്കുകളിൽ ഉപയോഗിക്കാവുന്ന 16 ഓളം രജിസ്റ്ററുകളാണ് മിതമായ നിരക്കിൽ സംഘം തയ്യാറാക്കുന്നത്. രജിസ്റ്ററുകളുടെ വിപണനോദ്ഘാടനം കരുനാഗപ്പള്ളിയിൽ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) എം.അബ്ദുൽ ഹലീം നിർവഹിച്ചു. ക്ലാപ്പന സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ക്ലാപ്പന സുരേഷ് രജിസ്റ്റർ ഏറ്റുവാങ്ങി. സംഘം പ്രസിഡന്റ് വി.വിജയകുമാർ അദ്ധ്യക്ഷനായി. ഭരണസമിതി അംഗം വി.പി.ജയപ്രകാശ് മേനോൻ സ്വാഗതം പറഞ്ഞു. കരുനാഗപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാർ കെ.ഉണ്ണികൃഷ്ണൻ, എസ്.സജിത്ത്, പി.കെ.ഗോപാലകൃഷ്ണൻ, സംഘം സെക്രട്ടറി ബി.കെ.മാണിക്യം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |