കൊല്ലം: തിരുവനന്തപുരത്ത് 28ന് നടക്കുന്ന എം.പി.വീരേന്ദ്രകുമാർ അനുസ്മരണസമ്മേളനത്തിന്റെ സംഘാടക സമിതി യോഗം സംഘാടകസമിതിയോഗം ആർ.ജെ.ഡി. സെക്രട്ടറി ജനറൽ ഡോ.നീല ലോഹിതദാസ് ഉദ്ഘാടനം ചെയ്തു. ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് ഷബീർ മറ്റാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. കായിക്കര നജീബ്, എ. വിനീത് കുമാർ, പേരൂർ ശശീധരൻ, ജൂലിയസ്, മണക്കാട് നൗഷാദ്, കല്ലിൽ സോമൻ, അനീഷ് കുമാർ, എ.ആർ.ഷറഫുദ്ദീൻ, അഡ്വ.ശെൽവകുമാർ, ഷാജി ഇരവിപുരം, ശാന്തി കുമാർ തുടങ്ങിയവർ സംസാരിച്ചു.
പാർട്ടി കൊല്ലം ജില്ലാ സംഘടനാ തെരഞ്ഞെടുപ്പ് ജൂൺ 4 നകം പൂർത്തിയാക്കാൻ തീരുമാനിച്ചതായി ജില്ലാ റിട്ടേണിംഗ് ഓഫീസർ എ.എൽ. മനീഷ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |