കൊല്ലം: ഗവ. കരാറുകാരുടെ ലൈസൻസ് ഫീസ് മൂന്നിരട്ടിയായി വർദ്ധിപ്പിച്ചത് പിൻവലിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി പുണർതം പ്രദീപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേപ്പബിലിറ്റി സർട്ടിഫിക്കറ്റ് നിർബന്ധമാക്കൽ, പി.ഡബ്ല്യു.ഡി കോഡിന്റെയും, മാന്വവലിന്റെയും മറവിലുള്ള ഉദ്യോഗസ്ഥരുടെ ദ്രോഹം എന്നിവ അവസാനിപ്പിക്കുക, പി.ഡബ്ല്യു.ഡി ഷെഡ്യൂൾ കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് മാർച്ച്.
ഇന്ന് രാവിലെ 10.30ന് ബീച്ച് റോഡിലുള്ള പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് നടക്കുന്ന മാർച്ചും ധർണയും സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്യും. പുള്ളിക്കട ഓഫീസിൽ നിന്ന് മാർച്ച് ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |