പരവൂർ: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ്, മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. യൂണിയൻ പ്രാർത്ഥന ഹാളിൽ നടന്ന ചടങ്ങിൽ ഇരുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഡോ. അലക്സാണ്ടർ ജേക്കബ് ക്ലാസ് നയിച്ചു. യൂണിയൻ
അസി. സെക്രട്ടറി കെ.നടരാജൻ അദ്ധ്യക്ഷനായി. യൂണിയൻ കൗൺസിൽ അംഗങ്ങളായ കെ.സുജയകുമാർ, ആർ.ഗാന്ധി, കെ.ചിത്രാംഗദൻ, വി.പ്രശാന്ത്, വനിതാ സംഘം ഭാരവാഹികളായ ചിത്ര മോഹൻദാസ്, ബീന പ്രശാന്ത്, എസ്.എൻ.പി.സി സെൻട്രൽ കമ്മിറ്റി ജോ. സെക്രട്ടറിമാരായ അഡ്വ.പി.എസ്.വിജയകുമാർ, ഗണേഷ് റാവു, കുണ്ടറ യൂണിയൻ സെക്രട്ടറി അംബുജാക്ഷ പണിക്കർ, ചാത്തന്നൂർ യൂണിയൻ എസ്.എൻ.പി.സി സെക്രട്ടറി കെ.ഉദയകുമാർ എന്നിവർ പങ്കെടുത്തു. യൂണിയൻ സെക്രട്ടറി കെ.വിജയകുമാർ സ്വാഗതവും എസ്.എൻ.പി.സി പ്രസിഡന്റ് ജയാതിലക് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |