കൊല്ലം: മികച്ച പാർലമെന്റേറിയനുള്ള 2025 ലെ സൻസദ് രത്ന അവാർഡ് എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക്. പാർലമെന്ററി ജനാധിപത്യ പ്രക്രിയയിൽ നൽകിയ ഉജ്ജ്വലമായ പ്രകടനത്തിനാണ് അവാർഡ്. 16, 17, 18 -ാം ലോക് സഭയിലെ ബഡ്ജറ്റ് സമ്മേളനം ഉൾപ്പടെയുള്ള പ്രവർത്തനം വിലയിരുത്തിയാണ് അവാർഡ്.
കാബിനറ്റ് മന്ത്രിയുടെ പദവിയുള്ള ദേശീയ പിന്നാക്ക വിഭാഗ കമ്മിഷൻ ചെയർമാൻ ഹൻസ് രാജ് ജി.അഹീർ ചെയർമാനായുള്ള ജൂറിയാണ് തിരഞ്ഞെടുത്തത്. മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാം സ്ഥാപക രക്ഷാധികാരിയായിരുന്ന പ്രൈം പോയിന്റ് ഫൗണ്ടേഷനാണ് അവാർഡ് നൽകുന്നത്. എൻ.കെ.പ്രേമചന്ദ്രൻ എം.പിയെ കൂടാതെ എം.പിമാരായ ബർതൃഹരി മഹ് താബ് (ബി.ജെ.പി, ഒഡീഷ), സുപ്രിയസുലെ (എൻ.സി.പി മഹാരാഷ്ട്ര), ശ്രീരംഗ് അപ്പാ ബർന്നെ (ശിവസേന, മഹാരാഷ്ട്ര) എന്നിവരും അവാർഡിന് അർഹരായി.
പതിനഞ്ചാമത് സൻസദ് രത്നാ അവാർഡിന് വിവിധ വിഭാഗങ്ങളിലായി 17 വ്യക്തികളും രണ്ട് പാർലമെന്ററി കമ്മിറ്റികളുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജൂലായിൽ ന്യൂഡൽഹിയിലാണ് അവാർഡ് ദാന ചടങ്ങ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |