ഓച്ചിറ: സംസ്ഥാന സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൃഷിഭവന്റെ മുൻപിൽ നടത്തിയ ധർണ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കയ്യാലത്തറ ഹരിദാസ് ഉദ്ഘാടനം ചെയ്തു . പ്രസിഡന്റ് കളരിയ്കൽ എസ്.സലിംകുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി.എസ്.വിനോദ് എൻ. സുഭാഷ് ബോസ് ,അൻസാർ എ. മലബാർ, എൻ. കൃഷ്ണകുമാർ ,അയ്യാണിയ്ക്കൽമജീദ് ,അമ്പാട്ട് അശോകൻ, എ.ഗോപിനാഥൻ പിള്ള, മെഹർഖാൻ ചേന്നല്ലൂർ എന്നിവർ സംസാരിച്ചു. കുറ്റിയിൽ ഷാനവാസ് സ്വഗതവും ഗോപൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |