കൊല്ലം: ലൈസൻസ് ഫീസ് വർദ്ധിപ്പിച്ചതും ക്വാറി, ക്രഷർ ഉത്പന്നങ്ങളുടെ ക്രമാതീതമായ വർദ്ധനവും പരിഹരിക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ നടത്തുമെന്ന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ ഗവ. കോൺട്രാക്‌ടേഴ്‌സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെറുകിട കരാറുകാരെ സംരക്ഷിക്കാൻ നിർമ്മാണ സാമഗ്രികളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിന് കല്ലടയാർ, ഇത്തിക്കരയാർ, തെന്മല ഡാം എന്നിവിടങ്ങളിൽ നിന്ന് മണൽ ശേഖരിച്ച് വിപണനം നടത്താൻ ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി പുണർതം പ്രദീപ് അദ്ധ്യക്ഷനായി. പ്രസിഡന്റ് ബാഹുലേയൻ, മുഹമ്മദ് ഖുറേശി, സത്യരാജൻ, രാജേഷ്, ഇക്ബാൽ, വിജയപ്രകാശ്, സൈമൺ, വിജയകുമാർ, ചന്ദ്രസേനൻ, സുഗുണകുമാർ, പി.എച്ച്.റഷീദ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |