അഞ്ചൽ : ജ്വാല സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അഞ്ചൽ ശിശുവിഹാറിൽ വെച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജ്വാല സാംസ്‌കാരിക വേദി പ്രസിഡന്റ് അനീഷ് കെ.അയിലറയുടെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച ക്യാമ്പിൽ സെക്രട്ടറി രശ്മി രാജ് അഞ്ചൽ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷെറിൻ അഞ്ചൽ ഉദ്ഘാടനവും നിർവഹിച്ചു. ആയുഷ് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.എൽ.ടി. ലക്ഷ്മി ക്യാമ്പ് നയിച്ചു. ചടങ്ങിൽ ഡോ.ലക്ഷ്മിയെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷെറിൻ അഞ്ചൽ ആദരിച്ചു.
പ്രമോദ് അഞ്ചൽ, ഗിരീഷ് വയല, വെഞ്ചേമ്പ് മോഹൻദാസ്, മൊയ്‌ദു അഞ്ചൽ, ഗീത ശ്രീനിവാസൻ, രേണുക ആർ. നായർ, ഗീത പ്രസാദ്, സുദർശന ശശി, ലില യാശോധരൻ,മോളി ചന്ദ്രൻ, ലീല ,സാറാമ്മ, ശശികല, രമണി ദേവരാജൻ, പദ്മകുമാരി എന്നിവർ സംസാരിച്ചു. ക്യാമ്പിന് അഞ്ചൽ ദേവരാജൻ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |