ചവറ: പന്മനയിൽ തണ്ണിമത്തൻ വിളവെടുപ്പ് മഹോത്സവം നടത്തി. പൂർണമായും ജൈവവളം ഉപയോഗിച്ച് കൃഷി ചെയ്ത കിരൺ മത്തന്റെ വിളവെടുപ്പ് ഉത്സവാന്തരീക്ഷത്തിലാണ് നടന്നത്. പൻമന കോലം വാർഡിൽ കണ്ണൻകുളങ്ങര ദേവി ക്ഷേത്ര ഭൂമിയിലാണ് പുലരി ഓർഗാനിക് ഫാമിന്റെ നേതൃത്വത്തിൽ കിരൺ മത്തൻ കൃഷി ചെയ്തത്. കഴിഞ്ഞ ഒരു വർഷക്കാലമായി പൻമനയിൽ ജൈവരീതിയിൽ പച്ചക്കറികൾ കൃഷി ചെയ്യുന്ന ഹുസൈൻ പുലരി ഓർഗാനിക് ഫാം ആദ്യമായാണ് തണ്ണിമത്തൻ വിളവെടുപ്പ് നടത്തുന്നത്. കൃഷി ഓഫീസർ ആര്യാ കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കണ്ണൻകുളങ്ങര വാർഡ് മെമ്പർ ഷംനാ റാഫി അദ്ധ്യക്ഷയായി. അന്നപ്പൂർണയും പുലരി ഓർഗാനിക് ഫാമും സംയുക്തമായാണ് തണ്ണിമത്തൻ വിളവെടുപ്പ് നടത്തിയത്. പൊതുജനങ്ങൾക്ക് കൃഷിയിടത്തിൽ നേരിട്ട് എത്തി തണ്ണിമത്തൻ വാങ്ങാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. സി.ഡി.എസ് ചെയർപേഴ്സൺ രമ്യ, നിസ,സീന,സിജുലാൽ, പൊതു പ്രവർത്തകനായ നെറ്റിയാട്ടുറാഫി, ഹുസൈൻപുലരി, ഷാജി സംസാരം, നെസി,നെജി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |