ഓയൂർ : കൊല്ലം- കുളത്തുപ്പുഴ സംസ്ഥാന പാതയിൽ അമ്പലംകുന്ന് മുതൽ പൂയപ്പള്ളി വരെയുള്ള ഭാഗത്തു റോഡ് സൈഡിൽ സംരക്ഷണ ഭിത്തിനിർമ്മാണം പൂർത്തിയായി വരുന്നെങ്കിലും മണ്ണിട്ട ഭാഗം മഴ സമയമായതിനാൽ ഇടിഞ്ഞു താണു വലിയ കുഴികൾ രൂപപ്പെട്ടു. മയിലോട്ട് ഇളവാങ്കോണം റോഡിന്റെ വശങ്ങളാണ് അപകടക്കെണിയായത്. രാത്രി യാത്രക്കാർ ഈ കുഴികൾ ശ്രദ്ധിക്കാതെ വാഹനം ഓടിച്ചു പോകുമ്പോൾ അപകടം പതിവാണ്. ഈ ഭാഗം കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയാൽ മാത്രമേ ഇതിന് ഒരു പരിഹാരമാകുകയുള്ളു കുത്ത് ഇറക്കം ആയതിനാൽ ഈ ഭാഗത്തുകൂടി ടൂവീലർ യാത്രക്കാർക്ക് സൈഡ് കൊടുക്കുന്ന സമയങ്ങളിൽ പടുകുഴിയിൽ വീണ് അപകടങ്ങൾ പതിവാകുന്നു. അതിനാൽ ഈ പ്രദേശം എത്രയും പെട്ടെന്ന് അപകട ഭീഷണിയിൽ നിന്ന് ഒഴിവാക്കി റോഡ് നിർമ്മാണം പൂർത്തീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |