കൊല്ലം: കേരളകൗമുദിയുടെയും ഫാത്തിമ മാതാ നാഷണൽ കോളേജ് പ്ലേസ്‌മെന്റ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്ലസ് ടു എ വൺ, എ പ്ലസ് ജേതാക്കൾക്ക് ആദരവും എഡ്യുപ്ലസ് കോൺക്ലേവും ഇന്ന് രാവിലെ 9.30 മുതൽ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.
എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഫാത്തിമ മാതാ കോളേജ് മാനേജർ ഫാ. അഭിലാഷ് ഗ്രിഗറി അദ്ധ്യക്ഷനാകും. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ മുഖ്യാതിഥിയാകും. ഹാബിലേറ്റ് ലേണിംഗ് സൊല്യൂഷൻസ് മാനേജിംഗ് ഡയറക്ടർ ഡോ. പി.കിഷോർ, നീറ്റ് ഇന്ത്യ അക്കാഡമി എം.ഡി ഡോ. അരുൺ.ജി.കുറുപ്പ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിക്കും.
വിവിധ രംഗങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ച കെ.സിയാവുദ്ദീൻ (എം.ഡി, അഫ്രാസ് കാഷ്യു ട്രേഡേഴ്‌സ്), എം.മുരുക ലാൽ (എം.ഡി, അമ്മാത്ത് നിധി ലിമിറ്റഡ് ആൻഡ് അമ്മാത്ത് ചിറ്റ്‌സ്), ഡോ. അരുൺ.ജി.കുറുപ്പ് (എം.ഡി, നീറ്റ് ഇന്ത്യ അക്കാഡമി), ഡോ. പി.കിഷോർ (എം.ഡി, ഹാബിലേറ്റ് ലേണിംഗ് സൊല്യൂഷൻസ് ആൻഡ് പ്രൈവറ്റ് ലിമിറ്റഡ്), നവാസ് നൗഷാദ് (എം.ഡി, നവിനോറ), ബി.ചന്ദ്രബാബു (രക്ഷാധികാരി, പേരൂർ കരുനല്ലൂർ ഭഗവതി ക്ഷേത്രം), ഡോ. എ.രശ്മി പിള്ള (രശ്മീസ് ഡെന്റോ ഫേഷ്യൽ മൾട്ടി സ്‌പെഷ്യാലിറ്റി സെന്റർ) എന്നിവരെ ചടങ്ങിൽ ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |