കൊല്ലം: കേരള പുരാണ പാരായണ സംഘടനയുടെ രക്ഷാധികാരിയായിരുന്ന പ്രയാർ ഗോപാലകൃഷ്‌ണന്റെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് പ്രയാർ പുരസ്‌കാര സമർപ്പണവും സ്‌പെഷ്യൽ കൺവെൻഷനും മുൻ മന്ത്രി കെ.മുരളീധരൻ ഉദ്‌ഘാടനം ചെയ്യും. 4ന് രാവിലെ 10ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിലാണ് പരിപാടി. സംസ്ഥാന പ്രസിഡന്റ് ആമ്പാടി സുരേന്ദ്രൻ അദ്ധ്യക്ഷനാകും. പി.സി.വിഷ്‌ണുനാഥ് എം.എൽ.എ അനുസ്‌മരണ പ്രഭാഷണം നടത്തും. ആയിക്കുന്നം വിജയൻ പിള്ള പ്രാർത്ഥനാ ഗീതം ആലപിക്കും. മുട്ടം സി.ആർ.ആചാര്യ സ്വാഗതവും മായാ സാഗരാലയം നന്ദിയും പറയും.
മൂന്നാമത് പ്രയാർ പുരസ്‌കാരത്തിന് എ.ആർ.കൃഷ്‌ണകുമാറിനെ തിരഞ്ഞെടുത്തു. 10101 രൂപയും ശിൽപവും പ്രശസ്‌തി പത്രവും അടങ്ങുന്ന പുരസ്‌കാരം ചടങ്ങിൽ കെ.മുരളീധരൻ സമ്മാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |