കൊല്ലം: ജനറേറ്ററിൽ ഡീസൽ ഇല്ലാത്തതിന്റെ പേരിൽ ഗർഭിണികളെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി കുണ്ടറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുണ്ടറ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. ഉപരോധ സമരം ജില്ലാ ജനറൽ സെക്രട്ടറി ഇടവട്ടം വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹരിഷ് തെക്കടം, മീഡിയ ജില്ലാ കൺവീനർ പ്രതിലാൽ, മണ്ഡലം പ്രസിഡന്റ് സച്ചു പ്രസാദ്, ജനറൽ സെകട്ടറിമാരായ ചിറക്കോണം സുരേഷ്, സനൽ മുകളുവിള, യുവമോർച്ച നേതാക്കളായ പ്രണവ് താമരക്കുളം, ശരത് മാമ്പുഴ, മണ്ഡലം ഭാരവാഹികളായ അനിലാൽ, ജോസ് പേരയം, അനിഷ്, വിജയലക്ഷ്മി, പേരയം പഞ്ചായത്ത് സമിതി പ്രസിഡന്റ് ഉഷ എന്നിവർ നേതൃത്വം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |