കുന്നത്തൂർ: കെ.പി.സി.സി മുൻ പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന തെന്നല ബാലകൃഷ്ണ പിള്ളയുടെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിച്ച് ജന്മനാടായ കുന്നത്തൂരിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കോൺഗ്രസ് ശൂരനാട്, ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പാറക്കടവിൽ സമ്മേളനം നടന്നത്.
മണ്ഡലം പ്രസിഡന്റ് പ്രസന്നൻ വില്ലാടൻ അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, ഫാമിംഗ് കോർപ്പറേഷൻ ചെയർമാനും സി.പി.ഐ നേതാവുമായ കെ.ശിവശങ്കരൻ നായർ, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, ബി.ജെ.പി സംസ്ഥാന സമിതി അംഗം ജി. ഗോപിനാഥ്, ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ എന്നിവർ പങ്കെടുത്തു.
നേതാക്കളായ എം.വി.ശശികുമാരൻ നായർ, കെ.പ്രദീപ്, തോപ്പിൽ ജമാലുദീൻ, കെ.സുകുമാരൻ നായർ, വി. വേണുഗോപാല കുറുപ്പ്, എസ്.ശ്രീകുമാർ, കാരയ്ക്കാട്ട് അനിൽ, പി.കെ.രവി, ആർ.നളിനാക്ഷൻ, ജി.രാധാകൃഷ്ണ പിള്ള, ബാബു ഹനീഫ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |