കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കൽ ആരംഭിച്ചു. എന്നാൽ, 2025 ജനുവരി ഒന്നിന് ശേഷം 18 വയസ് പൂർത്തിയാകുന്നവർക്ക് നിലവിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കില്ല.
ഈ വർഷം അവസാനത്തോടെ തിരഞ്ഞെടുപ്പ് നടക്കും. വാർഡ് വിഭജനം പൂർത്തിയായ സാഹചര്യത്തിൽ, പുതിയ വാർഡുകളുടെ അടിസ്ഥാനത്തിലായിരിക്കും വോട്ടർ പട്ടിക പുതുക്കുക. നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകൾക്ക് ഒറ്റ വോട്ടർ പട്ടിക എന്ന ആശയം മുമ്പ് പരിഗണിച്ചിരുന്നെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം ഇത് ഉപേക്ഷിച്ച്, തദ്ദേശ തിരഞ്ഞെടുപ്പിനായി പ്രത്യേകം വോട്ടർ പട്ടിക തയ്യാറാക്കുകയാണ്.
നിലവിൽ ജനുവരി 1ന് 18 വയസ് പൂർത്തിയായവർക്ക് മാത്രമാണ് ഈ മാസം 21 വരെ പേര് ചേർക്കാൻ അവസരം അനുവദിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വീണ്ടും അവസരം നൽകാറുണ്ടെങ്കിലും ജനുവരി 1 മാനദണ്ഡമാക്കിയാൽ വലിയൊരു വിഭാഗം പേർക്ക് വോട്ടവകാശം നഷ്ടപ്പെടും. 17 വയസ് പൂർത്തിയായാൽ പട്ടികയിൽ പേര് ചേർക്കാൻ മുൻകൂറായി അപേക്ഷ നൽകാൻ ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ അവസരം നൽകിയിട്ടുണ്ടെന്നിരിക്കെയാണ് തദ്ദേശ തിരഞ്ഞെടുപ്പിന് ഈ നിബന്ധന വരുന്നത്.
എങ്ങനെ പേര് ചേർക്കാം?
കഴിഞ്ഞ നിയമസഭാ, പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ വോട്ടർ പട്ടികയിൽ പേര് ചേർത്തവരും തദ്ദേശ തിരഞ്ഞെടുപ്പിനായി വീണ്ടും പേര് ചേർക്കണം.
പ്രവാസികൾക്കും അവസരം
പ്രവാസികൾക്കും വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ട്. വെബ്സൈറ്റിൽ കയറിയശേഷം 'പ്രവാസി വോട്ടർമാർക്കുള്ള ഓൺലൈൻ കൂട്ടിച്ചേർക്കലുകൾ' എന്ന വിഭാഗത്തിലാണ് വിവരങ്ങൾ നൽകേണ്ടത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |