ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം 1001-ാം നമ്പർ കരിമ്പാലൂർ ശാഖ വാർഷിക പൊതുയോഗവും ആദരിക്കലും പഠനോപകരണ വിതരണവും ശാഖാ മന്ദിരത്തിൽ ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എം. സത്യബാബു അദ്ധ്യക്ഷനായി. ഇന്ത്യൻ ആർമി റിട്ട.സുബേദാർ ജെ.സി.ഒ വി.എസ്. ശ്രീജിത്ത്, ജിയോളജി ഐ.ഐ.ടി.ജെ.എ.എം റാങ്ക് ജേതാവ് എസ്. ഇന്ദ്രനീൽ എന്നിവരെ ആദരിച്ചു. ശാഖാസെക്രട്ടറി എ. പ്രദീപ് കുമാർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ, അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ, യൂണിയൻ കൗൺസിലർ ആർ. ഗാന്ധി, പാമ്പുറം ശാഖ പ്രസിഡന്റ് കെ. സുകൃതൻ, കുളത്തൂർകോണം ശാഖ സെക്രട്ടറി എൽ. ധർമരാജൻ എന്നിവർ സംസാരിച്ചു. യൂണിയൻ പ്രതിനിധി ആർ. സുനിൽ സ്വാഗതവും വനിതാ സംഘം സെക്രട്ടറി സിന്ധു ലാൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |