വടക്കുംതല: പനയന്നാർകാവ് സർദാർ വല്ലഭായി പട്ടേൽ മെമ്മോറിയൽ ഹൈസ്കൂളിൽ എസ്.എസ്.എൽ.സി. അവാർഡ് സമ്മേളനവും അനുമോദനവും നടന്നു. ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. എസ്.എസ്.എൽ.സിക്ക് നൂറു മേനി വിജയം നേടിയ വിദ്യാലയത്തിന് മാനേജ്‌മെന്റ് നൽകിയ ഉപഹാരം എം.എൽ.എ ഹെഡ്മാസ്റ്റർ അബ്ദുൽ ഷുക്കൂറിന് കൈമാറി.
എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ 53 വിദ്യാർത്ഥികൾക്കും 9 വിഷയങ്ങൾക്ക് എ പ്ലസ് നേടിയ 14 വിദ്യാർത്ഥികൾക്കും വിവിധ അവാർഡുകൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രശാന്ത് അദ്ധ്യക്ഷനായി. സ്കൂൾ മാനേജർ എസ്. മുരളീധരൻ പിള്ള മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്തംഗം നിഷ സുനീഷ്, മല്ലയിൽ അബ്ദുൽ സമദ്, ഡോ.കാസിം കുഞ്ഞ, രാജേഷ്, ആർ. ശ്രീലത ദേവി, പ്രിയ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽ ഷുക്കൂർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.സി. ഗിരീഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |